അറബ് വസന്തം,അത് ചൊടിപ്പിച്ച പലരും ഏറെ നാള്‍ മിണ്ടാതിരുന്നു.എകാധിപത്യരെല്ലാം ഭയന്നിട്ടുണ്ടാകണം. അതിന്റെ അലയടികള്‍ പല നാടുകളിലും വിപ്ലവ തിരി കൊളുത്തി. എക്കാലവും വിപ്ലവങ്ങളെ കുബുദ്ധിയില്‍ നേരിട്ട ഇന്പീരിയലിസവും, കാപ്പിറ്റലിസവും, ഫാസ്സിസവും ഇവടങ്ങളിലും വിഭജന തന്ത്രങ്ങള്‍ മെനഞ്ഞു എന്ന് വേണം കരുതാന്‍. എന്നും കൊള്ളരുതായ്മകള്‍ക്ക് കുട പിടിച്ചു പോന്ന മുതലാളിത്ത മാധ്യമങ്ങള്‍ ഇവിടെയും പതിവ് തുടര്‍ന്നു. എന്തായാലും ജനാധിപത്യത്തിന്റെ വേരറുക്കുക എന്നത് എകാധിപതികള്‍ക്ക് മാത്രമല്ല, അവരെ കൊണ്ട് വിടു വേല ചെയ്യിച്ചു കൊള്ള ലാഭം കൊയ്യുന്ന സാമ്രാജ്യത്വര്‍ക്കും ആവശ്യമായിരുന്നു....