Skip to main content

Posts

Showing posts from 2012

പാപികള്‍ കല്ലെറിയുമ്പോള്‍

അവന്‍ അങ്ങനെ നടക്കവേ അനീതി കാണുകയുണ്ടായി. ഉടനെ അവന്‍ മുന്നോട്ടു നീങ്ങി.. ചില വാതിലുകള്‍ മുട്ടി. അപ്പോള്‍ അവരുടെ ചോദ്യം - അത് അനീതിയാണെന്ന് നിനക്കെങ്ങിനെ അറിയാം. എന്റെ ദൈവം എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നു അവന്‍ മറുപടി പറഞ്ഞു. എല്ലാവരും അവനെ കളിയാക്കി. അവന്റെ വേഷത്തെയും വിശ്വാസത്തേയും അവര്‍ പുച്ചിച്ചു. എന്നിട്ട് അവര്‍ അതിനെ ന്യായീകരിക്കുകയും ഇവിടെ നീതി നടക്കുന്നുവെന്നു എഴുതിപിടിപ്പിക്കുകയും ചെയ്തു..! അവനു ബോധ്യമായി താന്‍ മുട്ടിയ വാതിലുകലോന്നും തന്നെ തന്നെ അന്ഗീകരിക്കില്ലായെന്നു. ഒടുവില്‍ അവന്‍ സ്വയം പ്രഖ്യാപിച്ചു. ജനങ്ങളില്‍ പല പക്ഷക്കാരുണ്ടായി. നീതിക്ക് വേണ്ടിയിറങ്ങാന്‍ ചിലര്‍ ധൈര്യം കാണിച്ചു. ചിലര്‍ പരോക്ഷമായും. ചിലരാകട്ടെ അനീതിക്ക് വേണ്ടി കൊപ്പുകള്‍ കൂട്ടി കൊണ്ടേയിരുന്നു. അവര്‍ അനീതിയെ ന്യായീകരിക്കുവാന്‍ ശ്രമിച്ചു. അവന്‍ താന്‍ കണ്ട സത്യം ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. അനീതിയുടെ വക്താക്കള്‍ അത് കേട്ടതായി ഭാവിച്ചില്ല. പക്ഷെ അനുഭവങ്ങള്‍ ചിലത് അന്ഗീകരിപ്പിക്കുക തന്നെ ചെയ്തു. പക്ഷക്കാരില്‍ നിന്നും നീതിയുടെ പക്ഷത്തേക്ക് അല്പം ഒഴുക്കുമുണ്ടായി. അനീതിക്കാര്‍ ഇവരെ തീവ്രവാദികളും ന